കേരളത്തിലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമല, ക്ഷേമ പെൻഷൻ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പ്രധാനമായും പത്രികയിലെ വാഗ്ദാനങ്ങൾ. അധികാരത്തിലേറിയാൽ ശബരിമലയിൽ നിയമനിർമ്മാണം നടത്തും. ഒരു കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകും. എല്ലാവർക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും. മുഴുവൻ തൊഴിൽ മേഖലയിലും മിനിമം വേതനം. സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയാക്കും. സ്വതന്ത്രവും ഭക്തജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്രഭരണവ്യവസ്ഥ കൊണ്ടുവരും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും. കേരളം ഭീകരവാദ വിമുക്തമാക്കും. ഭൂരഹിതരായ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് കൃഷി ചെയ്യാൻ അഞ്ചേക്കർ ഭൂമി നൽകും. പട്ടിണിരഹിത കേരളം പ്രാവർത്തികമാക്കും. ബിപിഎൽ വിഭാഗത്തിലുള്ള കിടപ്പു രോഗികൾക്ക് പ്രതിമാസം 5000 രൂപ ധനസഹായം നൽകും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്പ്ടോപ്പ് നൽകും. മുതൽ മുടക്കുന്നവർക്ക് ന്യായമായ ലാഭം ഉറപ്പാക്കും. പണിയെടുക്കുന്നവർക്ക് മെച്ചപ്പെട്ട…
Read More