കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ:ഓണാഘോഷം നടത്തി

  konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടേയും ബ്ലോക്ക് വനിതാവേദിയുടേയും ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ. വിജയന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗംഇ.പി. അയ്യപ്പൻ നായർ ഓണസന്ദേശം നൽകി. സി.പി രാജശേഖരൻ നായർ, വി. വത്സല, റ്റി. എ.ഷാജഹാൻ എം.എൻ. രാമചന്ദ്രൻ നായർ;എൻ.എസ്. രാജേന്ദ്രകുമാർ, വി രംഗനാഥ്, ജോർജ്ജ് മാത്യു, എം. ആർ. രാജശേഖരൻ നായർ ,കെ.സുമതി എന്നിവർ ആശംസകൾ നേർന്നു. വനിതാവേദി ബ്ലോക്ക് കൺവീനർ എസ്. സുമംഗല സ്വാഗതവും ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി റ്റി.കെ. ശ്രീകുമാർ നന്ദിയും പറഞ്ഞു

Read More

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാർച്ചും ധർണ്ണയും നടത്തി

  konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല മാർച്ചും ധർണ്ണയും നടത്തി. 01.07.2024 പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, കുടിശിക ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷന് തുല്യമായതുക ഉത്സവ ബത്തയായി അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കോന്നി ടാക്സി സ്റ്റാൻ്റിൽ നിന്നും കോന്നി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും തുടർന്ന് ധർണയും നടന്നു. ബ്ലോക്കു കമ്മിറ്റി പ്രസിഡൻ്റ് . ആർ. വിജയൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ധർണ കേരള എൻ.ജി.ഒ.യൂണിയൻ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് .ജി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി സി.പി. ഹരിദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ .പി . അയ്യപ്പൻ നായർ, സി.പി. രാജശേഖരൻ നായർ, കെ.കെ. കരുണാനന്ദൻ, വി. വത്സല എന്നിവർ അഭിവാദ്യം ചെയ്തു. ബ്ലോക്ക് കമ്മിറ്റി…

Read More

വിശദീകരണ യോഗം നടത്തി

  konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 12 ന് നടത്തുന്ന ബ്ലോക്ക് തല മാർച്ചിനും ധർണയ്ക്കും മുന്നോടിയായി കോന്നി സബ്ബ് ട്രഷറിയിൽ വിശദീകരണ യോഗം നടത്തി. യൂണിയൻ പത്തനംതിട്ട ജില്ല ജോ. സെക്രട്ടറി സി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഇ.പി. അയ്യപ്പൻ നായർ, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ. വിജയൻ, സെക്രട്ടറി എൻ. എസ്. മുരളീമോഹൻ , ട്രഷറർ പി.ജി. ശശി ലാൽ, ജോയിൻറ് സെക്രട്ടറി റ്റി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു

Read More

ബ്ലോക്ക് കൺവൻഷനും ലഹരിയ്ക്ക് എതിരെ  ബോധവൽക്കരണവും നടത്തി

  konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ 33-ാം സംസ്ഥാന സമ്മേളന നടപടികൾ വിശദീകരിക്കുന്നതിനും സമൂഹത്തിൽ ഭീകരമായ തോതിലുള്ള ലഹരിവ്യാപനത്തിനെതിരെ ബോധവൽക്കരണത്തിനും ആയി കെ കെ എസ് എസ് പി യു കോന്നി ബ്ലോക്കു കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കൺവൻഷൻ ചേർന്നു. ബ്ലോക്ക് പ്രസിഡൻ്റ് ആർ. വിജയൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ഉമ്മൻ മത്തായി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കോന്നി അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. അനിൽകുമാർ ലഹരിയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. ജില്ലാ ജോ. സെക്രട്ടറി സി.പി. ഹരിദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായസി.പി.രാജശേഖരൻനായർ, ശ്രീ. ഇ. പി. അയ്യപ്പൻനായർ, വനിതാവേദി കൺവീനർ എസ്. സുമംഗല , സി.കെ. വിദ്യാധരൻ , എൻ. എസ്. മുരളീമോഹൻ ,പി.ജി. ശശിലാൽ എന്നിവർ സംസാരിച്ചു

Read More

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU)സത്യാഗ്രഹം നടത്തി

  konnivartha.com: പെൻഷൻ പരിഷ്ക്കരണ- ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക,ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU) നേതൃത്വത്തില്‍ കോന്നി ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുടെ സത്യാഗ്രഹം കോന്നി ടൗണിൽ നടന്നു.മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ഷാജി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു മലയാലപ്പുഴ, കൂടൽ, കോന്നി, കോന്നി താഴം, തണ്ണിത്തോട്, പ്രമാടം കൈപ്പട്ടൂർ യൂണിറ്റ് അംഗങ്ങളുടെ അഭിവാദ്യ പ്രകടനങ്ങൾ നടത്തി. KSS PU ബ്ലോക്ക് പ്രസിഡന്റ് ഇ.പി. അയ്യപ്പൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ സത്യാഗ്രഹ സമരത്തിന് സെക്രട്ടറി .കെ.കെ.കരുണാനന്ദൻ സ്വാഗതവും റ്റി.എ.ഷാജഹാൻ നന്ദിയും പറഞ്ഞു. ജില്ലാ കമ്മറ്റി അംഗം..കെ.എസ്. ഓമനക്കുട്ടി, ബ്ലോക്ക് ട്രഷറാർഎൻ.എസ്. മുരളീ മോഹൻ ,ബ്ലോക്ക് വൈസ്‌ പ്രസി. കെ.പി. രതിക്കുട്ടി . ആർ. വിജയൻ, ഏലിയാസ് ബർസോം . ജോ: സെക്ര :പി.ജി.ശശിലാൽ , കമ്മറ്റി അംഗങ്ങളായ എൻ.ശേഖരൻ നായർ,…

Read More