റിപ്പോര്‍ട്ടര്‍ : ജോയി കുറ്റിയാനി konnivartha.com/മയാമി: അമേരിക്കന്‍ മലയാളി സംഘടനകളില്‍ കാലം അടയാളപ്പെടുത്തിയ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ പ്രവര്‍ത്തന മികവുകൊണ്ടും വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ സംഘടനയാണ് . പഴമയുടെ നന്മയും, പുതുമയുടെ സ്വീകാര്യതയും, ഒന്നിച്ചുചേര്‍ത്ത്, ഓര്‍മ്മകളുടെ ഇന്നലകളും, ഇന്നുകളുടെ സംഭവവികാസങ്ങളും; നാളെയുടെ കരുതലുകളും ഒപ്പിയെടുത്ത് അനുദിന ജീവിതത്തിലെ പുത്തന്‍ ആശയങ്ങളും അറിവുകളും പ്രയോജനകരമായി സംയോജിപ്പിച്ച് സൗത്ത് ഫ്ളോറിഡായിലെ മുഴുവന്‍ മലയാളി സമൂഹത്തെയും ഒരുമിച്ചുചേര്‍ത്ത് പരസ്പരം അറിയുന്നതിനും മനസ്സിലാക്കുന്നതിനുമായി കേരള സമാജം ജനപങ്കാളിത്തത്തോടുകൂടി ഒരു സ്മരണിക അണിയിച്ചൊരുക്കുന്നു. ഈ അവിസ്മരണീയമായ സുവനീറിന് ‘ശംഖൊലി’ എന്നു നാമകരണം ചെയ്താണ് പ്രസിദ്ധീകരിക്കുന്നത്. ഈ സാമൂഹിക ഡയറക്ടറിയില്‍ ആയിരങ്ങളുടെ കുടുംബ ചിത്രങ്ങള്‍ (ഫാമിലി പിക്ചര്‍) സൗജന്യമായി ചേര്‍ത്താണ് പ്രസിദ്ധീകരിക്കുന്നത്. സൗത്ത് ഫ്ളോറിഡായിലെ പാംബീച്ച്, ബ്രോവാര്‍ഡ്, മയാമി-ഡേയ്ഡ് കൗണ്ടികളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കാണ് ഈ…
Read More