കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഫോക്കസ് കൾച്ചറൽ & ചാരിറ്റബിൾ ഇന്റർനാഷണൽ ഓർഗനൈസേഷന്റെ 11-മത് വാർഷികവും അവാർഡ് സമർപ്പണവും പുനലൂർ കേരള ഫോക്കസ് പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. കേരള ഫോക്കസ് പ്രസിഡന്റും പുനലൂർ നഗരസഭ വൈസ് ചെയർമാനുമായ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി വി.വിഷ്ണുദേവ് സ്വാഗതം പറഞ്ഞു . മുൻ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു യോഗം ഉദ്ഘാടനം ചെയ്തു.കേരള ഫോക്കസ് അവാർഡ് പുനലൂർ എം.എൽ.എ പി.എസ്.സുപാൽ വിതരണം ചെയ്തു . ഷെഫ് സുരേഷ് പിള്ള (പാചക രത്നം), രാധു പുനലൂർ (സാഹിത്യ രത്നം), സി.കെ.പ്രദീപ് കുമാർ (അക്ഷര രത്നം), ഡോ.രഞ്ജു ജോസഫ് ടിൻസൺ (വിദ്യാരത്നം), ഡോ.ബിനുരാജ് (ആരോഗ്യ രത്നം), ഡോ.സോണി മാത്യു (ജീവകാരുണ്യ രത്നം), വോയിസ് ഓഫ് പുനലൂർ ( മാധ്യമ രത്നം) എന്നിവർ അവാര്‍ഡ് ഏറ്റുവാങ്ങി…
Read More