കേരള ടൂറിസത്തിന്റെ ‘യാനം’ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒക്ടോബറിൽ

  വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റിവെൽ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല ക്ലിഫിലെ രംഗകലാകേന്ദ്രത്തിൽ നടക്കും. സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയാണ് കേരളം പുതിയ ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതൽ അടയാളപ്പെടുത്തുവാനാണ് ലിറ്ററേച്ചർ ഫെസ്റ്റിവെലിലൂടെ ഉദ്ദേശിക്കുന്നത്. പരമ്പരാഗത സാഹിത്യോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായ പരിപാടിയാണ് ‘യാനം’. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോൺക്ലേവ് തുടങ്ങി വ്യത്യസ്തമായ സമ്മേളനങ്ങൾ സംസ്ഥാന ടൂറിസം വകുപ്പ് ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാതൃകയിൽ ടൂറിസം പ്രചാരണത്തിനായി അടുത്തതായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ലിറ്ററേച്ചർ ഫെസ്റ്റിവെൽ. ഇത്തരമൊരു…

Read More