കേരഗ്രാമം പദ്ധതിയിലൂടെ ഒരു വര്‍ഷം പതിനഞ്ചു ലക്ഷം തെങ്ങും തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം പന്ത്രണ്ടു ലക്ഷം തൈകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. കേരഗ്രാമം പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കും. ഒരു വാര്‍ഡിന് 75 തെങ്ങും തൈകള്‍ വീതം നല്‍കും. മൂന്നു വര്‍ഷം കൊണ്ട് കേരഗ്രാമങ്ങള്‍ക്ക് തെങ്ങു പരിപാലനത്തിനായി 76 ലക്ഷം രൂപ നല്‍കും. 250 ഹെക്ടര്‍ സ്ഥലത്താണിവ പരിപാലിക്കുക. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ യൂണിറ്റുകളെ സംയോജിപ്പിച്ച് പഞ്ചായത്ത് ഫണ്ടു നല്കി പന്തളം തെക്കേക്കര കേരഗ്രാമം എന്ന ബ്രാന്‍ഡില്‍ വെളിച്ചെണ്ണ, ഉരുക്കു വെളിച്ചണ്ണ യൂണിറ്റ് നിര്‍മിച്ച് വിതരണം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കാര്‍ഷിക മേഖല സ്വയംപര്യാപ്തതയിലേക്ക് കുതിക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍…
Read More