വനിതാ ശാക്തീകരണത്തിന്റെ മികച്ച ചുവടുവെയ്പ്പായി 2025-26 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് (പിഎംയുവൈ) കീഴില്‍ 25 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. നവരാത്രിയുടെ ശുഭവേളയില്‍ ഉജ്വല കുടുംബത്തിന്റെ ഭാഗമാകുന്ന അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ആശംസകള്‍ നേരുന്നതായി പദ്ധതി ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . വിശുദ്ധ ഉത്സവ കാലത്തെ ഈ നടപടി അവര്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം രാജ്യത്തിന്റെ വനിതാ ശാക്തീകരണ ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നവരാത്രിയുടെ വേളയില്‍ ദുര്‍ഗാദേവിക്ക് നല്കുന്ന അതേ ആദരം സ്ത്രീകള്‍ക്കും നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ് ഉജ്വല പദ്ധതിക്ക് കീഴില്‍ 25 ലക്ഷം സൗജന്യ എല്‍പിജി കണക്ഷനുകള്‍ അനുവദിച്ച തീരുമാനമെന്ന് നടപടിയുടെ പ്രഖ്യാപനവേളയില്‍ കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ്…
Read More