‘ഭൂമി’, ‘പാർപ്പിടം’ എന്നിവ സംസ്ഥാന വിഷയങ്ങളാണ്. അതിനാൽ, പൗരന്മാരുടെ ഭവനനിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കേണ്ടതിന്റെ പ്രാഥമിക ചുമതല സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്കാണ് (UTs). എന്നിരുന്നാലും, 2015 ജൂൺ 25 മുതൽ രാജ്യമെമ്പാടുമുള്ള നഗരപ്രദേശങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്ക് വീട് നൽകാൻ പ്രധാനമന്ത്രി ആവാസ് യോജന – അർബൻ (PMAY-U) പ്രകാരം കേന്ദ്ര സഹായം ഉറപ്പാക്കിക്കൊണ്ട് ഭവന, നഗരകാര്യ മന്ത്രാലയം (MoHUA) സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും (UTs) ഈ ദിശയിലുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. 03.02.2025 വരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ആകെ 118.64 ലക്ഷം വീടുകൾക്ക് മന്ത്രാലയം അനുമതി നൽകി, അതിൽ 112.46 ലക്ഷം വീടുകൾ പ്രയോഗികതലത്തിലെത്തിക്കുകയും 90.36 ലക്ഷം വീടുകൾ രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തു PMAY-U പ്രകാരം കേരളത്തിൽ ആകെ 1,33,488 വീടുകൾ അനുവദിച്ചിട്ടുണ്ട്. അതിൽ 1,20,307 എണ്ണം പ്രയോഗികതലത്തിലെത്തി.…
Read More