കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 20/09/2022 )

വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ സെപ്റ്റംബര്‍ 21നും 22നും ജിബൂട്ടി സന്ദര്‍ശിക്കും ന്യൂഡല്‍ഹി സെപ്തംബര്‍ 20, 2022 konnivartha.com : വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ 2022 സെപ്തംബര്‍ 21നും 22നും ജിബൂട്ടിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. ജിബൂട്ടിയില്‍ അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത് സന്ദര്‍ശനവേളയില്‍ ജിബൂട്ടി പ്രധാനമന്ത്രി അബ്ദുള്‍കാദര്‍ കാമില്‍ മുഹമ്മദിനെ കേന്ദ്രസഹമന്ത്രി സന്ദര്‍ശിക്കും. ജിബൂട്ടി വിദേശമന്ത്രി മഹമൂദ് അലി യൂസഫുമായും മറ്റു പ്രതിനിധികളുമായും ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദേശീയവിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചനടത്തും. ജിബൂട്ടിയിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിക്കും. ഡിപ്ലോമാറ്റിക് & ഔദ്യോഗിക/സര്‍വീസ് പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ക്കു വിസവേണം എന്ന ആവശ്യം ഒഴിവാക്കുന്നതിനുള്ള കരാര്‍ സന്ദര്‍ശനവേളയില്‍ ഒപ്പുവയ്ക്കും. സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസും (എസ്എസ്‌ഐഎഫ്എസ്) ജിബൂട്ടിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസും (ഐഡിഎസ്) തമ്മിലുള്ള ധാരണാപത്രവും ഒപ്പുവയ്ക്കും. ചരിത്രപരവും സാംസ്‌കാരികവുമായി ഊഷ്മളവും സൗഹൃദപരവുമായ ബന്ധമാണ്…

Read More