konnivartha.com: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ലക്ഷ്യങ്ങൾ കൈവരിക്കുന്നത്തിൽ സി ടി സി ആർ ഐയുടെ നേട്ടങ്ങൾ നിശ്ശബ്ദ വിപ്ലവമാണ് സൃഷ്ടിച്ചതെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐസിഎആർ-കേന്ദ്ര കിഴങ്ങു വർഗ വിള ഗവേഷണ കേന്ദ്രത്തിന്റെ 61-ാം സ്ഥാപക ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2022 ൽ 93 ഐസിഎആർ സ്ഥാപനങ്ങളിൽ സിടിസിആർഐ 14 ആം സ്ഥാനം നേടിയതും ഗവർണർ എടുത്ത് പറഞ്ഞു .സി ടി സി ആർ ഐ പുതിയ സാങ്കേതിക വിദ്യയും നയങ്ങളും ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്കും അദ്ദേഹം ഊന്നൽ നൽകി .എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനം, ആരോഗ്യമുള്ള ഭാവി സൃഷ്ടിക്കൽ, തുടങ്ങിയ വീക്ഷണങ്ങൾ മുൻ നിറുത്തി ജീനോം എഡിറ്റിങ് ,വിളകളുടെ ബ്രീഡിങ് , സൂക്ഷ്മ കൃഷി എന്നിവയിൽ സി ടി സി ആർ ഐയുടെ പ്രവർത്തനങ്ങളിൽ സന്തോഷമുണ്ടെന്നും ഗവർണർ…
Read More