കെട്ടിട നിർമ്മാണ ചട്ടങ്ങൾ: സുപ്രധാന ഭേദഗതികളും ഇളവുകളും നിലവിൽ വരുന്നു

  നിർമ്മാണ രംഗത്തെ വിവിധ തുറകളിലുള്ള വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കും അഭിപ്രായ സമന്വയങ്ങൾക്കും ശേഷമാണ് കെട്ടിട നിർമ്മാണ ചട്ട ഭേദഗതികൾ നിലവിൽ വരുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ സുപ്രധാന ഭേദഗതികളും, ഇളവുകളും വിശദീകരിക്കാൻ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ചീഫ് ടൗൺ പ്ലാനർ കൺവീനറും വിവിധ മേഖലകളിലെ പ്രതിനിധികൾ അംഗങ്ങളുമായുള്ള ഒരു 14-അംഗ കമ്മിറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റി വിശദമായ ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും തുടർന്ന് കരട് ചട്ട ഭേദഗതി തയ്യാറാക്കുകയും ചെയ്യുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മുമ്പ് ചട്ടങ്ങൾ പല രീതിയിൽ വ്യാഖ്യാനിക്കാമായിരുന്ന സാഹചര്യം നിലനിന്നിരുന്നത് പൊതു ജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയും അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനെ സാരമായി ബാധിക്കുകയും ചെയ്തിരുന്ന സാഹചര്യങ്ങൾക്ക് അറുതിയാവുകയാണ്.…

Read More