കെ എസ് ഇ ബിയുടെ അനാസ്ഥ :നല്‍കേണ്ടി വന്നത് ഒരു ജീവന്‍

എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു, അത് മാത്രം അറിയാം’; വിങ്ങിപ്പൊട്ടി മിഥുന്റെ അച്ഛന്‍ കൊല്ലം: ”എന്ത് പറ്റിയെന്ന് അറിയില്ല, ആരുടെ അനാസ്ഥയാണെന്നും അറിയില്ല. എനിക്കെന്റെ മോനെ നഷ്ടപ്പെട്ടു. അത് മാത്രമാണ് അറിയാവുന്നത്.” കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛന്‍ മനുവിന് ഇതുമാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. രാവിലെ സ്‌കൂളില്‍ കൊണ്ട് വിട്ട മകൻ്റെ അപകടവാര്‍ത്ത അറിഞ്ഞതിന്റെ ആഘാതത്തിലായിരുന്നു മനു മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈകീട്ട് ചെരുപ്പ് വാങ്ങിക്കണം എന്നും നേരത്തെ വരാമെന്നും മകനോട് പറഞ്ഞിരുന്നു. എന്നും മനു കണ്ണീരോടെ ഓര്‍ത്തെടുക്കുന്നു. കൂലിപ്പണിക്കാരനായ മനു ഇന്ന് പണിയില്ലാത്തതിനാല്‍ ആണ് സാധാരണ സ്‌കൂള്‍ ബസില്‍ പോകാറുള്ള മകനെ ബൈക്കില്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂളില്‍ നിന്ന് മടങ്ങിയ മനുവിനെ പിന്നീട് തേടിയെത്തിയത് മകന്റ മരണ വാര്‍ത്തയായിരുന്നു. കുവൈത്തില്‍ ഹോം നഴ്‌സാണ് മരിച്ച മിഥുന്റെ അമ്മ. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സുജ കുവൈത്തിലേക്കു പോയത്. കൊല്ലം…

Read More