നെല്‍കൃഷിയും പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിച്ച് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് മുന്നോട്ട്. അഞ്ചു വര്‍ഷം മുമ്പ് മൂന്ന് ഏക്കറില്‍ മാത്രം നെല്‍കൃഷി ഉണ്ടായിരുന്ന മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 160 ഏക്കറോളം പാടത്ത് കൃഷിനടക്കുന്നുണ്ട്. പച്ചക്കറി കൃഷിയിലും മുന്നേറ്റം കൈവരിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. വിഷരഹിത പച്ചക്കറി വള്ളസദ്യയ്ക്ക് നല്‍കുക എന്ന ആറന്മുള വികസന സമിതിയുടെ ആശയത്തില്‍ നിന്നുമാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. പഞ്ചായത്തില്‍ തരിശുകിടക്കുന്ന എല്ലാ ഭൂമിയും കൃഷിക്ക് അനുയോജ്യമാക്കുന്നതിനായി തൊഴിലുറപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അനുയോജ്യമാക്കിയ ഭൂമി തരിശ് കിടക്കാന്‍ അനുവദിക്കാതെ കൃഷി നടത്തും. മല്ലപ്പുഴശേരിയുടെ മികവുകളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി സംസാരിക്കുന്നു: കുടിവെള്ളം പഞ്ചായത്ത് നേരിടുന്ന പ്രധാന പ്രശ്നം കുടിവെള്ളമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ പരുത്തുംപാറയില്‍ വൈസ് പ്രസിഡന്റ് പ്രദീപ്…
Read More