അരുവാപ്പുലത്തെ വാസു അപ്പൂപ്പനെ ആദരിക്കണം

അരുവാപ്പുലത്തെ വാസു അപ്പൂപ്പനെ ആദരിക്കണം കോന്നി വാർത്ത ഡോട്ട് കോം :100 വയസ്സിനോട് അടുത്ത്  ഉള്ള  വാസു അപ്പൂപ്പനെ എന്ത് കൊണ്ട് അരുവാപ്പുലം കൃഷി ഭവൻ ആദരിക്കുന്നില്ല. പകലന്തിയോളം കൃഷിയിടത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നു. പാള തൊപ്പിയും ചൂടി മൺവെട്ടിയുമായി ചേറ് പുരണ്ട ഒറ്റ മുറി തോർത്തും ഉടുത്ത് ഈ അപ്പൂപ്പൻ അരുവാപ്പുലത്തു ഉണ്ട്. കൃഷിയാണ് ഉപജീവനമാർഗം. കൃഷിപണികളെ കുറിച്ചുള്ള അറിവ് വേണം എങ്കിൽ വാസു അപ്പൂപ്പന്റെ അടുത്ത് എത്തിയാൽ മതി.   ഓണകാലത്തു കൃഷി വകുപ്പ് കർഷകരെ ആദരിക്കുമ്പോൾ വാസു അപ്പൂപ്പനും കിട്ടണം അംഗീകാരം. അതിനു അരുവാപ്പുലം കൃഷി ഭവൻ മുൻകയ്യെടുക്കണം. പകൽ മുഴുവനും രാധപടിയിലെ കൃഷിയിടത്തിൽ അപ്പൂപ്പനെ കാണാം. ഓണം എത്തുമ്പോൾ വാസു അപ്പൂപ്പനെ നാം മറക്കരുത്.

Read More

കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് വൻ ഭൂമി കയ്യേറ്റം

കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് വൻ ഭൂമി കയ്യേറ്റം ; സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കുന്നത് സെന്റിന് 13 ലക്ഷം രൂപക്ക് ; കണ്ണടച്ച് റവന്യൂ – കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : റവന്യൂ – കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോന്നി മെഡിക്കൽ കോളേജിനു മുന്നില്‍   വൻഭൂമി കയ്യേറ്റം. സ്വകാര്യ വ്യക്തികൾ സംഘടിതമായി നടത്തുന്ന ഈ കയ്യേറ്റത്തിനെതിരെ ഒരു നടപടിയും ഇല്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.ഓണ്‍ലൈന്‍ മീഡിയാകളുടെ പ്രമുഖ സംഘടനയായ “ചീഫ് എഡിറ്റേ​ഴ്‌സ് ഗിൽഡ്” നടത്തിയ അന്വേഷണത്തിലും ഭൂമി കയ്യേറ്റം ഉണ്ടെന്ന് കണ്ടെത്തിയതായി ഭാരവാഹികള്‍ പറഞ്ഞു കോന്നി മെഡിക്കൽ കോളേജിലേക്കുള്ള  റോഡിന്‍റെ ഇരുവശങ്ങളിലുമായി കൃഷി വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലമാണ് കയ്യേറിയിരിക്കുന്നത്. പന്തളം കൃഷി ഫാമിന്‍റെയാണ് ഈ സ്ഥലം. ചില സർവ്വീസ് സംഘടന…

Read More