കൂടൽ ഇഞ്ചപ്പാറയിലും പുലി : കാട്ടു മൃഗങ്ങള്‍ നാട്ടിലേക്ക്

  konnivartha.com : കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ ഇഞ്ചപ്പാറ മഠത്തിലേത്തു ജോസിന്‍റെ ആടിനെ പുലി കൊന്നു തിന്നു. ഉടമസ്ഥൻ പുലിയെ നേരിൽ കണ്ടു. 3 പ്രാവശ്യം പുലി വന്നു. ആടിന്‍റെ കരൾ അടക്കം തിന്നു തീര്‍ത്തു എന്ന് ഉടമസ്ഥൻ പറയുന്നു. കോന്നി വനം വകുപ്പ് ജീവനക്കാര്‍ സ്ഥലം സന്ദർശിച്ചു. നാട്ടുകാരുടെ പരാതി എത്രയും വേഗം പഞ്ചായത്തിനെ ബോധിപ്പിച്ചതിനു ശേഷം കൂട്‌ വെക്കാം എന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു. മേഖലയില്‍ ഏതാനും ദിവസമായി പുലിയുടെ സാന്നിധ്യം ഉണ്ട് . മാംസം ഭക്ഷിക്കുന്ന കാട്ടു മൃഗങ്ങളായ കടുവയും പുലിയും ഉള്‍ കാട്ടില്‍ നിന്നും നാട്ടിന്‍ പുറങ്ങളില്‍ എത്തി എങ്കില്‍ കാട്ടില്‍ ഭക്ഷണത്തിന്‍റെ അഭാവം ഉണ്ടെന്നു കരുതുന്നു . ഭക്ഷണം തേടിയാണ് കടുവയും പുലിയും കാടിറങ്ങിയത് . വനത്തില്‍ പന്നികള്‍ കുറഞ്ഞു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .പന്നികള്‍ നാട്ടില്‍ പുറങ്ങളില്‍…

Read More