konnivartha.com: കോന്നി മേഖലയില്‍ പേരതത്തകളുടെ എണ്ണം പെരുകിയതോടെ വാഴകര്‍ഷകരും പയര്‍ കര്‍ഷകരും ദുരിതത്തിലായി . കാട്ടുപന്നിയും കാട്ടു കുരങ്ങും കാട്ടാനയും ആണ് കൃഷി മൂടോടെ നശിപ്പിച്ചത് എങ്കില്‍ ഇപ്പോള്‍ ഏത്തവാഴ കുലകള്‍ തിന്നുന്നത് പേരതത്തകള്‍ ആണ് . മൂപ്പ് എത്തി വരുന്ന ഏത്തവാഴകുലകളിലെ കറുത്ത അരിയാണ് ഇവ തിന്നുന്നത് . ആദായം ഉള്ള മേല്‍ പടലയിലെ കായകള്‍ കൊത്തിയരിഞ്ഞു ഉള്ളില്‍ ഉള്ള കറുത്ത അരിയാണ് തിന്നുന്നത് . കൂട്ടമായി പറന്നിറങ്ങുന്ന പേര തത്തകള്‍ കൊണ്ട് കോന്നി അരുവാപ്പുലം വകയാര്‍ മേഖലയിലെ കര്‍ഷകരാണ് പ്രതിസന്ധിയിലായത് . പടക്കം പൊട്ടിച്ചാലോ പാട്ട കൊട്ടി ഒച്ച ഉണ്ടാക്കിയാലോ ഒന്നും ഇവ പറന്ന് പോകുന്നില്ല . വാഴ കച്ചിവെച്ചു കുലകള്‍ മറച്ചാലും ഉള്ളിലേക്ക് കയറി കായകള്‍ അരിഞ്ഞു കളയുന്നു . ഇത് മൂലം ഏത്തക്കുലകള്‍ മൂപ്പ് എത്തുന്നതിനു മുന്നേ വിപണിയില്‍ എത്തിക്കേണ്ട…
Read More