konnivartha.com: പത്തനംതിട്ട ജില്ലയിലെ കൂടല്‍ രാജഗിരി ഭാഗത്ത് കൂട്ടമായി മാന്‍ ഇറങ്ങി . ഇവയെ പിടിക്കാന്‍ പിന്നാലെ പുലിയും . കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടമായി പുള്ളി മാനുകളെ കാണുന്നു എന്ന് യാത്രികര്‍ പറയുന്നു . സന്ധ്യ കഴിഞ്ഞാല്‍ മാനുകളെ റോഡ് അരുകിലും കാണാന്‍ സാധിക്കും . രാജഗിരി ഉള്ള പഴയ ഫാക്ടറി ഭാഗത്ത് ആണ് മാനുകള്‍ ഉള്ളത് എന്ന് യാത്രികര്‍ പറയുന്നു . മാനുകള്‍ ഉള്ളതിനാല്‍ ഇവയെ വേട്ടയാടാന്‍ ആണ് പുലികള്‍ പിന്നാലെ കൂടിയത് എന്ന് നാട്ടുകാര്‍ പറയുന്നു .അതിരുങ്കല്‍ മേഖലയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു . കഴിഞ്ഞിടെ ഒരു പുലിയെ കൂട് വെച്ചു പിടികൂടി വനത്തില്‍ വിട്ടിരുന്നു . നാല് പുലികളെ വരെ നേരില്‍ കണ്ടവര്‍ ഉണ്ട് . കരിമ്പുലിയെ കണ്ടതായി ചില നാട്ടുകാരും വന പാലകരെ വിവരം ധരിപ്പിച്ചിരുന്നു . മേഖലയില്‍…
Read More