konnivartha.com: കുവൈറ്റിലെ അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് അംഗങ്ങള്‍ മരണപ്പെട്ടു . പത്തനംതിട്ട തിരുവല്ല തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യു മുളക്കൽ ( (ജിജോ 38) ഭാര്യ ലീനി എബ്രഹാം ( 35) മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്.നാട്ടിലായിരുന്ന ഇവർ വെള്ളിയാഴ്ച വൈകിട്ടാണ് തിരിച്ചെത്തിയത്. ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു അഗ്നിബാധ. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായില്ല. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ബിൽഡിംഗിലാണ് ഇവർ താമസിച്ചിരുന്നത്.അബ്ബാസിയായിലെ ബിൽഡിംഗിലെ രണ്ടാം നിലയിൽ ജൂലൈ 19 വെള്ളിയാഴ്ച്ച രാത്രി 9 (ഇന്ത്യൻ സമയം ) മണിക്ക് ആണ് തീ പിടുത്തം ഉണ്ടായത്.കുവൈറ്റ് സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയിലെഅംഗങ്ങള്‍ആണ് . അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്. ഇവർ അവധി കഴിഞ്ഞു വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് നാട്ടിൽ…
Read More