കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നു

  കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം വലിയ വികസനത്തിന്റെ തുടക്കമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തുകയായിരുന്നു എംഎല്‍എ. ആസ്തി വികസന ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 15 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും അനുവദിച്ചിട്ടുണ്ട്. ആകെ 70 ലക്ഷം രൂപയ്ക്കാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെടുന്ന കുളനട പിഎച്ച്സിയില്‍ ദിവസേന 200 ല്‍ പരം രോഗികള്‍ എത്തുന്നുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കും ഈ ആരോഗ്യ കേന്ദ്രം ഏറെ പ്രയോജനപ്പെടും. എംസി റോഡിന്റെ സമീപത്തുള്ള ആരോഗ്യ കേന്ദ്രം എന്ന രീതിയിലും ഇതിന് വളരെയേറേ പ്രാധാന്യം ഉണ്ട്. ധാരാളം ആളുകള്‍ ആശ്രയിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രവുമാണ്. നിലവില്‍…

Read More