konnivartha.com: കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ വാര്‍ഷികം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് അനുരാധ സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍ അധ്യക്ഷയായി. ഭരണഘടന ആമുഖം പ്രസിഡന്റ് അനുരാധ സുരേഷ് സെക്രട്ടറി സുനിത ആര്. പണിക്കര്‍ക്ക് കൈമാറി. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടു നടത്തിയ സ്കൂള്‍ കുട്ടികളുടെ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍. റ്റി. എബ്രഹാം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീജ ആര്. നായര്‍, മെമ്പര്‍മാരായ പ്രവീണ്‍ കുമാര്‍, സാറാമ്മ വറുഗീസ്, ശ്രീവല്ലഭന് നായര്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു, ടീച്ചര്‍ സെലിന് മേരി, ലൈബ്രറി കമ്മിറ്റി അംഗം സുനില്‍ വെണ്‍പാല, ഗ്രന്ഥശാല ലൈബ്രേറിയന്‍ പ്രിയദര്‍ശിനി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Read Moreടാഗ്: കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് : കേരളോത്സവത്തിന് തുടക്കമായി
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് : കേരളോത്സവത്തിന് തുടക്കമായി
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. യു.പി സ്കൂള്‍ ഓതറ , കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവടങ്ങളില്‍ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കലാമത്സരങ്ങള്‍ നടത്തി. വൈസ് പ്രസിഡന്റ് സാലി ജോണ്‍ ,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. എ. ചാക്കോ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീജ ആര്. നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍. റ്റി. എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ ജിനു തോമ്പുംകുഴി, വിശാഖ് വെണ്‍പാല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ജി. സഞ്ചു , ജോ ഇലഞ്ഞിമൂട്ടില്‍, റ്റി. പ്രവീണ്‍ കുമാര്‍ ,പ്രസന്നകുമാര്‍, സാറാമ്മ കെ. വര്‍ഗീസ്സ്, ആല്‍ഫാ അമ്മിണി ജേക്കബ്, ബിന്ദു കുഞ്ഞുമോന്, സിന്ധുലാല്‍, ശ്രീവല്ലഭന് പി. എസ്. നായര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി…
Read More