കുമ്മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിനെ മാതൃകാ വിദ്യാലയമായി വികസിപ്പിക്കും

  konnivartha.com: കുമ്മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിനെ മാതൃകാ വിദ്യാലയമായി വികസിപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി എംഎല്‍എ വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും സ്‌കൂള്‍ അധികൃതരുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോന്നി കുമ്മണ്ണൂര്‍ ജെ.ബി.വി.എല്‍.പിഎസ് സംരക്ഷിത അധ്യാപകരെ ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തിയിരുന്നത്. സ്‌കൂള്‍ അധികൃതരും അരുവാപ്പുലം പഞ്ചായത്ത് അധികൃതരും ഇക്കാര്യം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ ശ്രദ്ധയിപ്പെടുത്തി. തുടര്‍ന്ന് എംഎല്‍എ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ജെ.ബി.വി എല്‍പിഎസ് പൂര്‍ണമായി ഏറ്റെടുക്കുന്നതിനായി സ്‌കൂളിന്റെ പേര് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, കുമ്മണ്ണൂര്‍ എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിക്കുകയും പിഎസ്‌സി മുഖേന നാല് അധ്യാപകരെ സ്‌കൂളില്‍ പുതിയതായിട്ട് നിയമിക്കുകയും ചെയ്തു. പുതിയ അധ്യാപകര്‍ എത്തിയതോടെ സംരക്ഷിത അധ്യാപകരെ മാതൃ വിദ്യാലയത്തിലേക്ക്…

Read More