കോയിപ്രം കുമ്പനാട് നാഷണൽ ക്ലബ്ബിൽ വീണ്ടും പണം വച്ചുള്ള ചീട്ടുകളി പോലീസ് പിടികൂടി, 9 പേരെ അറസ്റ്റ് ചെയ്തു. 31,800 രൂപയും ചീട്ടുകളും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് കൈമാറിയതിനെതുടർന്ന് കോയിപ്രം പോലീസുമായി ചേർന്നാണ് നടപടി. വൈകിട്ട് നാലരയ്ക്കാണ് ക്ലബ്ബിൽ പോലീസ് റെയ്ഡ് നടത്തിയത്. അടൂർ ഏനാദിമംഗലം ഇളമണ്ണൂർ നിഷാഭവനിൽ നാരായണന്റെ മകൻ രഘുനാഥ് (58), റാന്നി പഴവങ്ങാടി കരികുളം ചെല്ലക്കാട് ജയനിവാസിൽ ശശിധരൻ പിള്ളയുടെ മകൻ ജയദേവൻ പിള്ള(42), മണിമല കരിമ്പന്മാക്കൽ ജോർജ്ജിന്റെ മകൻ മനോജ് ജോർജ്ജ് (55), കോയിപ്രം പുല്ലാട് അഴകേടത്ത് ഗോപാലകൃഷ്ണൻ മകൻ സനിൽ കുമാർ (52), ഇടുക്കി കുമളി അട്ടപ്പള്ളം ഈട്ടിവിളയിൽ മാത്യു മകൻ സജൻ ഇ എം (39), കൊടുമൺ അങ്ങാടിക്കൽ തെക്ക് ശ്രീഹരിഭവനം സോമനാഥക്കുറുപ്പ് മകൻ ഹരികൃഷ്ണൻ എസ് (40), മലയാലപ്പുഴ തുറുന്തയിൽ…
Read More