എസ്എസ്കെ പദ്ധതിയായ സ്കൂൾ ചലച്ചിത്രോത്സവത്തിൻ്റെ സബ് ജില്ലാതല പ്രദർശനം റാന്നിയിൽ നടന്നു.റാന്നി എം.എസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സബ് ജില്ലാതല ചലച്ചിത്രോത്സവം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ.എസ്.സുജമോൾ, എ.കെ.പ്രകാശ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിജിത ബി.ജെ,ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഷാജി എ സലാം,സ്കൂൾ പ്രഥമാധ്യാപകൻ ബിനോയ് ഏബ്രഹാം, റാന്നി ഫിലിം സൊസൈറ്റി ഭാരവാഹി സുനിൽ,ക്ലസ്റ്റർ കോർഡിനേറ്റർമാരായ റോബി ടി പാപ്പൻ , ബിന്ദു ഏബ്രഹാം സ്പെഷ്യൽ എഡ്യുക്കേറ്റർ സീമ എസ്.പിള്ള എന്നിവർ പങ്കെടുത്തു. സമഗ്രശിക്ഷാ കേരളം ലേണിംഗ് എൻഹാൻസ്മെൻ്റ് പ്രോഗ്രാമിന്‍റെ (LEP) ഭാഗമായി സെക്കന്ററി കൂട്ടികളിൽ ഭാഷാപരിപോഷണവും സാംസ്കാരികമായ ഉന്നതിയും ലക്ഷ്യംവച്ചു കൊണ്ട് “സ്കൂൾ ചലച്ചിത്രോത്സവം” സംഘടിപ്പിച്ചിരുന്നു. 9 മുതൽ 12 വരെയുള്ള…
Read More