കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി യുവാവ് പിടിയില്‍

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെട്ട ഫോണും ഹാര്‍ഡ് ഡിസ്‌ക്കുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : അനധികൃത ലഹരി ഉത്പന്നങ്ങള്‍ കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ഡാന്‍സാഫ് ടീം നടത്തിയ റെയ്ഡില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെട്ട ഫോണും ഹാര്‍ഡ് ഡിസ്‌ക്കുമായി യുവാവ് പിടിയില്‍. പന്തളം കുരമ്പാല സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ സ്ഥിരമായി ലഹരി ഉത്പന്നങ്ങള്‍ കടത്തുന്ന കാര്‍ പരിശോധന നടത്തിയപ്പോള്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. തുടന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് സംഘം പരിശോധിക്കുകയും കുട്ടികളുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും കണ്ടെത്തുകയുമായിരുന്നു. പിന്നീട് ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. സൈബര്‍ സെല്‍ വിദഗ്ധരുടെ സഹായത്തോടെ ഫോണും ഹാര്‍ഡ് ഡിസ്‌ക്കും പരിശോധന നടത്തി വ്യക്തത വരുത്തിയശേഷം…

Read More