konnivartha.com/പത്തനംതിട്ട :114 സെന്റിമീറ്റർ നീളവും 94 സെന്റീമീറ്റർ വീതിയുമുള്ള ചേമ്പിന്റെ ഇല സ്വന്തമായി ഉൽപ്പാദിപ്പിച്ചതിന് ദി ലാർജസ്റ്റ് ടാരോ ലീഫ് (The largest taro leaf ) കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് പത്തനംതിട്ട ജില്ലയിലെ റാന്നി കടക്കേത്ത് വീട്ടിൽ റെജി ജോസഫിന് ലഭിച്ചു. ഒറീസ്സക്കാരനായ ജയറാം റാണയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് അഞ്ചുവർഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫിന് മറികടക്കാൻ സാധിച്ചത്. കാർഷിക മേഖലയിൽ കേരളത്തിന് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റ് ഓൾ ഗിന്നസ് വേൾഡ് റെക്കോഡ്സ് (AGRH ആഗ്രഹ് )ന്റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, സംസ്ഥാന സെക്രട്ടറി ഡോ. ഗിന്നസ് സുനിൽ ജോസഫ് എന്നിവർ ചേർന്ന് റെജി ജോസഫിന് സമ്മാനിച്ചു. സംസ്ഥാന കോഡിനേറ്റർ അശ്വിൻ വാഴുവേലിൽ, കൃഷി വിജ്ഞാന കേന്ദ്ര ടെക്നോളജിയിലെ ശാസ്ത്രജ്ഞനായ ഡോ. പി സി റോബർട്ട്, ഡോ. റിൻസി…
Read More