konnivartha.com / പത്തനംതിട്ട : കാർ വാടകയ്‌ക്കെടുത്തശേഷം പണയം വച്ച് പണം വാങ്ങി പങ്കിട്ടെടുത്ത് തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റപ്പുഴ മുത്തൂർ കഷായത്ത് വീട്ടിൽ ഗോപകുമാറിന്റെ മകൻ ഗോപു കെ ജി (27), പെരിങ്ങര കാരയ്ക്കൽ ചെരിപ്പേത്ത് ഇടുക്കിത്തറതുണ്ടിയിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ അനീഷ് കുമാർ (26), മാവേലിക്കര തഴക്കര കാർത്തിക വീട്ടിൽ കെ കെ രവിയുടെ മകൻ സുജിത് 32) എന്നിവരെയാണ് ഇന്നലെ എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്തത്. പുറമറ്റം വരിക്കാലപ്പള്ളിൽ വീട്ടിൽ അഖിൽ അജികുമാറിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള വാഗൺ ആർ കാർ, കോയമ്പത്തൂരിൽനിന്നും മൊബൈൽ ഫോണിന്റെ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് മാർച്ച് നാലിനാണ് വാടകയ്ക്ക് ഒന്നാം പ്രതി ഗോപു കൊണ്ടുപോയത്. തുടർന്ന്, കാർ തിരികെനൽകാതെ നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി വിശ്വാസവഞ്ചന കാട്ടി എന്നതിന് കോയിപ്രം പോലീസ് അഖിലിന്റെ…
Read More