കാലാവസ്ഥാ വ്യതിയാനം :സമുദ്രമത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നു

  konnivartha.com: കാലാവസ്ഥാ വ്യതിയാനം സമുദ്രമത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി മുന്നറിയിപ്പ്. മത്സ്യങ്ങളുടെ ജൈവപരമായ മാറ്റങ്ങൾ, പാരിസ്ഥിതിക വ്യതിയാനങ്ങൾ തുടങ്ങി അനേകം പ്ര്യത്യാഘാതങ്ങൾക്ക് കാലാവസ്ഥാവ്യതിയാനം കാരണമാകുന്നതായി കൊച്ചിയിൽ തുടങ്ങിയ ദേശീയ സെമിനാറിൽ സമുദ്രശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും സംയുക്തമായാണ് ദ്വദിന സെമിനാർ സംഘടിപ്പിക്കുന്നത്. മീനുകളുടെ വളർച്ചയെ ബാധിക്കുന്നു മത്സ്യങ്ങളുടെ ജീവിതചക്രത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായി സെമിനാറിൽ അധ്യക്ഷത വഹിച്ച സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. പല മത്സ്യങ്ങളും മതിയായ വളർച്ചയെത്താതെ തന്നെ പ്രജനനത്തിന് പാകമാകുന്നു. നേരത്തെ, 410 ഗ്രാം തൂക്കമുണ്ടായിരുന്ന ആവോലി ഇപ്പോൾ 280 ഗ്രാം വളർച്ചയെത്തുമ്പോൾ തന്നെ പ്രജനന കാലയളവെത്തുന്നു. മാത്രമല്ല, തീരദേശ ചെമ്മീനുകൾ, മത്തി, അയല എന്നിവയുടെ വലിപ്പവും പ്രത്യുൽപ്പാദന…

Read More