konnivartha.com: ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും 24/7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.കേരളത്തിലെ പ്രധാന അണക്കെട്ടുകൾ കല്ലട, പമ്പ, കക്കി, ഇടുക്കി, ഇടമലയാർ, മലമ്പുഴ, ബാണാസുരസാഗർ എന്നിവയാണ്. ഇവ ഒന്നും നിലവിൽ റൂൾ കർവിന് മുകളിൽ അല്ല. ഇവയിൽ കല്ലട ഒഴികെ എല്ലാ ഇടതും 50% ൽ താഴെ മാത്രമേ സംഭരണം ഉള്ളു ഓറഞ്ച് അലർട്ട് 17-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 18-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്…
Read More