കാറിൽ സഞ്ചരിച്ച കുടുംബത്തിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

  പത്തനംതിട്ട : കാറിൽ സഞ്ചരിച്ച കുടുംബത്തെ വഴിതടഞ്ഞു ആക്രമിക്കുകയും, വീട്ടമ്മയെ കയ്യേറ്റംചെയ്യുകയും ചെയ്ത കേസിൽ ഒരു പ്രതിയെപെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് ദിവസം രാത്രി 9 മണി കഴിഞ്ഞ് വടശ്ശേരിക്കര ചിറയ്ക്കൽ ഭാഗത്തുവച്ചാണ് സംഭവം.കാറിൽ വീട്ടിലേക്ക് ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്രചെയ്തുവന്ന വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം പള്ളിവാതുക്കൽ വീട്ടിൽ പി ജെ മാത്യുവിന്റെ മകൻ റോണി ജോൺ മാത്യുവിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം വെള്ളുമാലിയിൽ വീട്ടിൽ വി കെ ചെല്ലപ്പന്റെ മകൻ ഗിരീഷ് കുമാർ വി സി (47) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. മൂന്ന് പ്രതികളുള്ള കേസിൽ മറ്റുള്ളവർ ഒളിവിലാണ്. പ്രതികളുടെ വീടിന്റെ ഭാഗത്ത് റോഡിൽ മാർഗതടസ്സമുണ്ടാക്കി റോഡിൽ കിടന്നത് ചോദ്യം ചെയ്യുകയും, കാറിൽ നിന്നിറങ്ങി വഴിമാറാൻ ആവശ്യപ്പെടുകയും ചെയ്തപോഴാണ് മൂവരും ചേർന്ന് ആക്രമിച്ചത്.ഒന്നാം പ്രതിയായ ഗിരീഷും രണ്ടാം പ്രതിയും…

Read More