konnivartha.com : പത്തനംതിട്ട ജില്ലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്കുന്ന പഞ്ചായത്താണ് പന്തളം തെക്കേക്കര. പഞ്ചായത്തിലെ കാര്‍ഷിക മുന്നേറ്റത്തെപ്പറ്റിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സംസാരിക്കുന്നു. തരിശുപാടങ്ങള്‍ നെല്ലറകളാക്കി പന്തളം തെക്കേക്കര എന്നാണ് പഞ്ചായത്തിന്റെ പേരെങ്കിലും തട്ടയെന്നാണ് സ്ഥലത്തിന്റെ പേര്. തട്ട കര്‍ഷകര്‍ താമസിക്കുന്ന ചെറിയ ഗ്രാമമാണ്. കാലാവസ്ഥ പ്രതികൂലമായി നിന്നിട്ടും അതിനെയെല്ലാം അതിജീവിച്ചാണ് ഇവിടെ കൃഷിയിറക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശായ പാടശേഖരത്തില്‍ വിത്തിറക്കി നടത്തിയ കൃഷി മികച്ച വിജയമായി. കൊയ്ത്ത് ഒരു ഉത്സവം പോലെ ഗ്രാമീണര്‍ കൊണ്ടാടി. പച്ചക്കറി കൃഷിയും വ്യാപകമായി ചെയ്തു വരുന്നു. മാവര പാടത്തെ നെല്ല് കുത്തി അരിയാക്കി മാവര അരി ഉടന്‍ വിപണിയില്‍ ഇറങ്ങും. തട്ടഗ്രാമം ഹരിതമനോഹരം പദ്ധതി തട്ടഗ്രാമം ഹരിതമനോഹരം എന്ന പേരില്‍ തട്ടയെ മാലിന്യമുക്തമാക്കുന്ന…
Read More