കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം കടയ്ക്കാട് ആത്മ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും പരമ്പരാഗത കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തുന്നതിനൊപ്പം പുതിയ തലമുറയെ ഈ മേഖലയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാധ്യമായ ഇടത്തെല്ലാം കൃഷി തുടങ്ങണം. കര്‍ഷകരുടെ 65 ഉത്പന്നങ്ങള്‍ കേരള് അഗ്രോ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ഫിള്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവ മുഖേന ലഭ്യമാക്കി കഴിഞ്ഞു. ഒരു കൃഷി ഭവന് പരിധിയില്‍ നിന്ന് ഒരു ഉത്പന്നമെങ്കിലും തയാറാക്കി വിപണനം ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്തെ 500 കൃഷി ഭവനുകള്‍ക്ക് ഉത്പന്നങ്ങളായി കഴിഞ്ഞു. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം കര്‍ഷക കൂട്ടായ്മകളിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. നാട്ടിലെ ആവശ്യം അറിഞ്ഞ് വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍…
Read More