konnivartha.com: സംസ്ഥാനത്തെ കായികമേഖലയില്‍ വരുന്ന സാമ്പത്തികവര്‍ഷം അയ്യായിരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു. പത്തനംതിട്ട കെ.കെ നായര്‍ സ്പോര്‍ട്സ് കോംപ്ളക്സിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി കായികനയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കായികരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയൊരു മാറ്റത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ ഒത്തുചേര്‍ന്ന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കായികതാരങ്ങള്‍ക്ക് മികച്ച പ്രചോദനം നല്‍കാനും കായികനയം സഹായകരമാകും എന്നും അദേഹം പറഞ്ഞു. ജില്ലയുടെ സ്വപ്നമായ ആധുനിക സ്റ്റേഡിയമാണ് ഇവിടെ യാഥാര്‍ഥ്യമാവുന്നത്. 47.92 കോടി രൂപയാണ് കെ.കെ നായര്‍ സ്പോര്‍ട്സ് കോംപ്ളക്സിനായും ബ്ലെസ്സണ്‍ ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വകയിരുത്തിയിട്ടുള്ളത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 1500 കോടി രൂപയാണ് കായികമേഖലക്കായി വകയിരുത്തിയത്. പ്ലാന്‍ ഫണ്ട് ഉള്‍പ്പടെ…
Read More