കാപ്പാ പ്രതിയുടെ മാതാവിന്‍റെ കൊലപാതകം : പ്രതികൾ അറസ്റ്റിൽ

  പത്തനംതിട്ട : കാപ്പാ കേസിലുൾപ്പെട്ട പ്രതിയോടും സഹോദരനോടുമുള്ള മുൻവിരോധം നിമിത്തം രാത്രിവീട്ടിൽ അതിക്രമിച്ചുകയറി നടത്തിയ ആക്രമണത്തിൽഇവരുടെ മാതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒൻപത്പ്രതികൾ അറസ്റ്റിൽ. ഏനാദിമംഗലം ചാങ്കൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാതെ(64)യാണ് കഴിഞ്ഞഞായറാഴ്ച രാത്രി 10.30 ന് ഒരു സംഘം ആളുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കമ്പിവടികൊണ്ട് തലക്കേറ്റഗുരുതര പരിക്കിനെ തുടർന്നാണ് മരണം. സംഭവത്തിൽഏനാദിമംഗലം കുറുമ്പകര എൽസി ഭവനിൽ ആനന്ദന്റെമകൻ അനീഷിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുറുമ്പകര മുകളുവിള പടിഞ്ഞാറ്റേതിൽ ഷാജിയുടെമകൻ ജിതിൻ, മാരൂർ കാട്ടുകാലയിൽ പൊടിയന്റെമകൻ സുരേന്ദ്രൻ, മാരൂർ കാട്ടുകാലയിൽ സുധാ ഭവനംവീട്ടിൽ ജയചന്ദ്രന്റെ മകൻ സുധീഷ്, കുറുമ്പകരപൂവണ്ണം മൂട്ടിൽ വിളയിൽ സജിയുടെ മകൻ സജിത്,മാരൂർ കാട്ടുകാലയിൽ എലിമുള്ളതിൽ മേലേതിൽമോഹനന്റെ മക്കളായ ശ്യാം, ശരത്, കുറുമ്പകരഅയണിവിള പടിഞ്ഞാറ്റേതിൽ കുട്ടന്റെ മകൻ ഉന്മേഷ്,കുറുമ്പകര ചീനിവിള വീട്ടിൽ മോഹനന്റെ മകൻ രതീഷ്,കുറുമ്പകര ചീനിവിള അൽ അമീൻ മൻസിലിൽജലാലുദ്ദീന്റെ മകൻ അൽ…

Read More