കാപ നിയമപ്രകാരം ജില്ലയിൽനിന്നും പുറത്താക്കി

  പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അറിയപ്പെടുന്ന റൗഡിയെ കാപ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവനുസരിച്ച് പെരുനാട് മാടമൺ കൊട്ടൂപ്പാറ ചരുവിൽ വീട്ടിൽ സത്യന്റെ മകൻ അരുൺ സത്യ(34)നാണ് ജില്ലയിൽ നിന്ന് പുറത്താക്കപ്പെട്ടത്. കാപ നിയമം 15(1)(a) പ്രകാരമാണ് നടപടി. ഈ കാലയളവിൽ കോടതികാര്യങ്ങൾക്കായും, വളരെ അടുത്ത ബന്ധുക്കളുടെ മരണം,വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കും ജില്ലാ പോലീസ് മേധാവിയുടെ മുൻ‌കൂർ അനുമതി വാങ്ങി ജില്ലയിൽ പ്രവേശിക്കാം. ഉത്തരവ് ലംഘിക്കപ്പെട്ടാൽ രേഖാമൂലം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുന്നതിന് എല്ലാ എസ് എച്ച് ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്. കാപ നിയമത്തിലെ 3(1) വകുപ്പുപ്രകാരം അധികാരപ്പെട്ട ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ ഈവർഷം ഫെബ്രുവരി 25 ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി ഐ…

Read More