കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

  വയനാട് പുല്‍പ്പള്ളി കൊല്ലിവയലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വച്ചാണ് ആന യുവാവിനെ ആക്രമിച്ചത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി ചുമന്ന് വനപാതയിലെത്തിച്ചു വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണപ്പെട്ടു. റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്ന വഴി രാത്രി 7.30ഓടെയാണ് വിഷ്ണുവിനെ ആന ആക്രമിച്ചത്. കര്‍ണാടക സ്വദേശി ആണെങ്കിലും ആദിവാസി വിഭാഗത്തില്‍ പെടുന്ന വ്യക്തിയായതിനാല്‍ നാളെ തന്നെ നഷ്ടപരിഹാരം നല്‍കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.

Read More

കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം: കുട്ടമ്പുഴ പഞ്ചായത്തില്‍ ഹര്‍ത്താല്‍

  കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് കുട്ടമ്പുഴ പഞ്ചായത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകിട്ട് മൂന്നുമണിക്ക് കോതമംഗലത്ത് പ്രതിഷേധ സംഗമവും നടക്കും.ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടില്‍ എല്‍ദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. എല്‍ദോസിനെ മരിച്ച നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയതായാണ് സൂചന.

Read More