കല്ലേലി പാലത്തിന് അടിയില്‍ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി

കല്ലേലി പാലത്തിന് അടിയില്‍ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി www.konnivartha.com കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി – കൊക്കാത്തോട് റൂട്ടില്‍ കല്ലേലി പാലത്തിനടിയിൽ നിന്നും സ്ഫോടക വസ്തുവായ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി . ഉഗ്ര സ്ഫോടനങ്ങള്‍ക്ക് ഉപ ഉത്പന്നമാണ് ജലാറ്റിൻ സ്റ്റിക്കുകൾ . അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കല്ലേലി തോട്ടം വയക്കര ഭാഗത്താണ് കല്ലേലി പാലം .രാവിലെ പതിനൊന്ന് മണിയോടെ പാലത്തിനടിയിൽ ഉപേക്ഷിക്കപ്പട്ട നിലയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടത് . കഴിഞ്ഞ ദിവസം പാടം മേഖലയില്‍ നിന്നും ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസ്- വനം വകുപ്പുകള്‍ ജാഗ്രതയിലായിരുന്നു . ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാലത്തിന് അടിയില്‍ എന്തോ ഒന്ന് കണ്ടെത്തിയതിനെ തുടർന്ന് കല്ലേലി കരിപ്പാന്തോട് വനപാലകർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 96 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.ജലാറ്റിൻ സ്റ്റിക്കിന് ഒരു മാസത്തോളം പഴക്കമുള്ളതായി കണക്കാക്കുന്നു.…

Read More