കല്ലേലി ചെളിക്കുഴി റോഡിലേക്ക് ചെളിവെള്ളത്തോടൊപ്പം മലയിടിഞ്ഞു വീണു

കല്ലേലി ചെളിക്കുഴി റോഡിലേക്ക് ചെളിവെള്ളത്തോടൊപ്പം മലയിടിഞ്ഞു വീണു കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം വില്ലേജ് പരിധിയില്‍ കല്ലേലി അതിരുങ്കല്‍ റോഡില്‍ ചെളിക്കുഴിയില്‍ വീണ്ടും മലയിടിഞ്ഞു വീണു . ഊട്ടുപാറ മലയില്‍ നിന്നും ചെളിവെള്ളം കുത്തിഒലിച്ച് എത്തി . മലമുകളില്‍ ഉള്ള പാറമടയില്‍ കെട്ടി നിര്‍ത്തിയ ചെളിവെള്ളം കഴിഞ്ഞ ദിവസവും റോഡില്‍ എത്തി . പാറമടയില്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ആണ് കെട്ടി നിര്‍ത്തിയിരിക്കുന്നത് .ഇതാണ് ഒലിച്ച് എത്തിയത് എന്നു കഴിഞ്ഞ ദിവസം റവന്യൂ അധികാരികള്‍ പറഞ്ഞിരുന്നു . ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വന്‍ തോതില്‍ ചെളി വെള്ളം ഒഴുകി വന്നത് . കൂടെ മലയും ഇടിഞ്ഞു വീണു . പരിസ്ഥിതി ലോല പ്രദേശമായ ഊട്ട് പാറയില്‍ വര്‍ഷങ്ങളായി പാറമട പ്രവര്‍ത്തിക്കുന്നു . പാറമടയില്‍ കെട്ടി നിര്‍ത്തിയ ചെളിവെള്ളം മഴയത്ത് കുത്തി ഒലിച്ച് റോഡിലേക്കാണ് എത്തുന്നത്…

Read More