ഗൂഢാലോചന, കലാപ ശ്രമം; കെ.ടി ജലീലിന്‍റെ പരാതിയില്‍ സ്വപ്‌നക്കെതിരേ പോലീസ് കേസെടുത്തു.മുഖ്യമന്ത്രി നിങ്ങള്‍ മിണ്ടുക

  സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരായ കെ.ടി. ജലീല്‍ എം.എല്‍.എ.യുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് ജലീല്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്‌. സ്വപ്‌ന സുരേഷും പി.സി. ജോര്‍ജും കേസില്‍ പ്രതികളാകും. 120ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്. ജലീലിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും പ്രത്യേക സംഘം.രാഷ്ട്രീയമായി തന്നെയും കേരളസര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും സ്വപ്‌ന അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് ഗൂഢാലോചനയുണ്ടെന്നും തെറ്റായ വിവരങ്ങള്‍ പറഞ്ഞ് കലാപത്തിനുള്ള നീക്കമാണ് നടത്തിയെന്നും ജലീല്‍ പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണത്തിനു എതിരെ ശക്തമായി പ്രതികരിക്കുക . സത്യം ജനത്തിന് അറിയണം .

Read More