കലഞ്ഞൂർ-പാടം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തില്‍ പൂര്‍ത്തീകരിക്കണം : എം എല്‍ എ

കലഞ്ഞൂർ-പാടം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തില്‍ പൂര്‍ത്തീകരിക്കണം : എം എല്‍ എ കോന്നി വാര്‍ത്ത :ഇളമണ്ണൂർ -കലഞ്ഞൂർ-പാടം റോഡിലെ നിർമ്മാണം പൂർത്തിയാകാനുള്ള കലഞ്ഞൂർ- പാടം ഭാഗം കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. കലഞ്ഞൂർ-പാടം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ പൂർത്തീകരിക്കണമെന്ന് എം.എൽ.എ കർശന നിർദ്ദേശംനല്‍കി . കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 22 കോടി രൂപ മുടക്കി ബി.എംആൻറ് ബി.സി നിലവാരത്തിലാണ് റോഡ് പുന:ർ നിർമ്മിക്കുന്നത്. കലഞ്ഞൂർ-പാടം ഭാഗത്ത് മൂന്ന് വലിയ പാലം, 3 ചെറിയപാലം, 12 പൈപ്പ് കൾവർട്ട് തുടങ്ങിയവ ഉൾപ്പടെയുള്ള നിർമ്മാണങ്ങളാണ് പുരോഗമിക്കുന്നത്. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണ് എം.എൽ.എ റോഡ് നിർമ്മാണം സന്ദർശിക്കാൻ വീണ്ടും എത്തിയത്. ഇളമണ്ണൂർ -പാടം 12.4 കിലോമീറ്റർ റോഡിലെ 4.2 കിലോമീറ്റർ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.ഇളമണ്ണൂർ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗത്തെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. ജോലി…

Read More