കലഞ്ഞൂരില്‍ മർദ്ദനത്തിൽ യുവാവ് മരിച്ചു:പ്രതിയെ പിടികൂടി

  ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തർക്കത്തിൽ ഏർപ്പെടുകയും, മർദ്ദനത്തെതുടർന്ന് യുവാവ് കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കോന്നി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ കൂടൽ പോലീസ് അതിവേഗം പിടികൂടി. കൂടൽ കലഞ്ഞൂർ കഞ്ചോട് അലിയാത്ത് വീട്ടിൽ മനു (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. കലഞ്ഞൂർ ഒന്നാംകുറ്റി കൊച്ചുപുത്തൻ വീട്ടിൽ ശിവപ്രസാദ് (36) ആണ് ഉടനടി പോലീസിന്റെ പിടിയിലായത്. സുഹൃത്തുക്കളായ ഇരുവരും ഇന്നലെ രാത്രി തുടങ്ങിയ മദ്യപാനം ഒടുവിൽ വാക്കുതർക്കത്തിലും അടിപിടിയിലും കലാശിക്കുകയായിരുന്നു. മനു ഹിറ്റാച്ചി ഡ്രൈവറാണ്, പരിക്കേറ്റ ഇയാളെ പ്രതി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം സ്ഥലത്തുനിന്നും കടന്നു. വിവരമറിഞ്ഞയുടൻ കൂടൽ പോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങിയിരുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, കോന്നി ഡി വൈ എസ് പി റ്റി രാജപ്പന്റെ നേതൃത്വത്തിൽ…

Read More