കരിമാന്‍തോട്  പാലം പുനർ നിർമിക്കുന്നതിന്‍റെ ഡിസൈൻ നടപടികൾ ആരംഭിച്ചു

  കരിമാന്തോട് പാലം പുനർ നിർമിക്കുന്നതിന്റെ ഡിസൈൻ നടപടികൾ ആരംഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.പാലത്തിന്റെ പുനർനിർമാണത്തിനായി രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നു.പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം എംഎൽഎയും ജനപ്രതിനിധികളും പാലം സന്ദർശിച്ചു. പുതിയ പാലത്തിന്റെ ഡിസൈൻ പൂർത്തിയായാൽ ഉടൻ ടെണ്ടർ നടപടി നടപടി ആരംഭിക്കും.പാലത്തിന്റെ വീതി വർധിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചിട്ട് ഉണ്ട്. തേക്ക് തോട്  കരിമാൻ തോട് റോഡിൽ സ്ഥിതിചെയ്യുന്ന കരിമാൻതോട് പാലത്തിന് 40 വർഷത്തെ പഴക്കമുണ്ട്. വർഷങ്ങളായി പാലം തുരുമ്പെടുത്ത് അപകടാവസ്ഥയിൽ ആയിരുന്നു. കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ പാലത്തിനു മുകളിൽ കൂടി വെള്ളം കടന്നു പോകുന്നത് അപകടകരമായിട്ടാണ്. തൂമ്പാക്കുളം ആലുവാംകുടി ക്ഷേത്രം കരി മാൻ തോട് മന്ദിരം ഭാഗം ഉൾപ്പെടെ നിരവധി പ്രദേശത്തെ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാലമാണ്.നിലവിൽ ഏഴര മീറ്റർ വീതിയും 16 മീറ്റർ നീളവും…

Read More