konnivartha.com : കാടുകളില്‍ കണ്ടു വരുന്ന കരിങ്കുരങ്ങ് കോന്നിയില്‍ വിലസുന്നു . കഴിഞ്ഞ ദിവസം കോന്നി ചന്ത ഭാഗത്ത് നിരവധി വീട്ടു മരങ്ങളില്‍ കയറിയ ഈ വന്യ ജീവി ഇന്ന് ചൈനാ മുക്ക് മഠത്തില്‍ കാവ് ഭാഗത്ത് എത്തി . കോന്നി മഠത്തിൽ കാവ് പുലയൻ പറമ്പിൽ ശശിധരന്‍റെ പറമ്പിൽ എത്തിയ കരിങ്കുരങ്ങ് അവിടെ ഉള്ള ഒരു മരത്തില്‍ കയറിക്കൂടി . കാക്കകള്‍ കൊത്താന്‍ എത്തിയതോടെ ഇവിടെ നിന്നും സ്ഥലം വിട്ടു . കോന്നി മങ്ങാരം വയലാത്തല സലിന്‍ വയലാത്തലയുടെ പറമ്പിലെ ഇടതൂര്‍ന്ന മരങ്ങളില്‍ ആണ് ഇതിനെ ആദ്യം കണ്ടത് .മാനും മറ്റും ഇവിടെ നേരത്തെ എത്തിയിരുന്നു . മുരിങ്ങമംഗലം ഭാഗത്ത് കഴിഞ്ഞ ദിവസം കുട്ടിതേവാങ്കിനെയും കണ്ടിരുന്നു . വനത്തിലെ സ്വാഭാവിക ആവാസ്ഥ വ്യവസ്ഥ നഷ്ടമാകുമ്പോള്‍ ആണ് വന്യ മൃഗങ്ങള്‍ സ്വരക്ഷയ്ക്ക് വേണ്ടിയും ആഹാരത്തിനു വേണ്ടിയും…
Read More