ഗോത്ര സംസ്കൃതിയില്‍ വിളങ്ങി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ

  konnivartha.com: ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ കൗള ആചാര സ്തുതിയോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വിനായക ചതുര്‍ഥി ദിനത്തില്‍ നടക്കുന്ന വിശേഷാല്‍ കല്ലേലി കൗള ഗണപതി പൂജ നടന്നു . നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന കൗള ആചാര അനുഷ്ടാനങ്ങളില്‍ അധിഷ്ഠിതമായ പൂജയാണ് കൗള പൂജ , കല്ലേലിക്കാവിലെ ഗണപതി കൗള ഗണപതി സങ്കല്‍പത്തില്‍ ഉള്ളതായതിനാല്‍ കരി ഗണപതിയ്ക്ക് ആണ് പ്രാമുഖ്യം നല്‍കി പൂജകള്‍ ചെയ്തത് രാവിലെ 5 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം രാവിലെ 8.30 ന് ഉപ സ്വരൂപ പൂജകള്‍ , വാനര ഊട്ട് ,മീനൂട്ട് ,കല്ലേലി അപ്പൂപ്പന്‍ പൂജ കല്ലേലി അമ്മൂമ്മ പൂജ തുടര്‍ന്ന് നിത്യ അന്നദാനം സമര്‍പ്പിച്ചു . രാവിലെ 10 മണിയ്ക്ക് കല്ലേലി കൗള ഗണപതി പൂജ നടന്നു…

Read More