konnivartha.com/കോന്നി : നാഗ ദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും നാഗ ലോകത്തെ ഉണർത്തിച്ചും വർഷത്തിൽ ഒരിക്കൽ ഉള്ള കന്നിയിലെ ആയില്യം കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) ആയില്യം പൂജ മഹോത്സവമായി കൊണ്ടാടി. നാഗ ദൈവങ്ങളുടെ അവതാര ജന്മ ദിനമാണ് കന്നിയിലെ ആയില്യം. സത്യയുഗത്തില്‍ കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ അഷ്ട നാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ നാഗങ്ങൾക്ക് മഞ്ഞളാടിച്ചും പൂക്കുല സമർപ്പിച്ചു കരിക്ക് അഭിഷേകം, പാലഭിഷേകം നടത്തി പ്രസാദിപ്പിച്ച് രാഹു കേതു ദോഷങ്ങളെ ശമിപ്പിക്കുവാൻ നാഗ പൂജകൾ നടത്തി കല്ലേലിക്കാവിലെ കാവലാളുകളായ നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും നൂറും പാലും സമർപ്പിച്ചു 999 മല ഉണർത്തി കാവ് ഉണർത്തി താംബൂല സമർപ്പണം,ഭൂമി പൂജ,വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, കരിക്ക്…
Read Moreടാഗ്: കന്നിയിലെ ആയില്യം : കല്ലേലി കാവില്‍ ആയില്യം പൂജാ മഹോല്‍സവം
കന്നിയിലെ ആയില്യം :കല്ലേലി കാവില്‍ നാഗ പൂജ ( 09/10/2023)
konnivartha.com/കോന്നി : മണ്ണില്‍ അധിവസിക്കുന്ന നാഗങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള വിശേഷാല്‍ നാഗ പൂജ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( 09/10/2023) നടക്കും . കന്നിയിലെ ആയില്യം നാളില്‍ അഷ്ടനാഗങ്ങള്‍ക്ക് ആണ് പ്രത്യേക പൂജകള്‍ നല്‍കുന്നത് . പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ടു 8000 ഉരഗ വര്‍ഗ്ഗത്തിനും ഊട്ടും പൂജയും അര്‍പ്പിക്കും .നാളെ രാവിലെ അഞ്ചു മണിയ്ക്ക് ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ 6 മണിയ്ക്ക് താംബൂലം സമര്‍പ്പിച്ചു മലയ്ക്ക് കരിക്ക് പടേനി 8.30 ന് വാനര ഊട്ട് ,മീനൂട്ട് , ഉപ സ്വരൂപ പൂജകള്‍ 9 മണിയ്ക്ക് പ്രഭാത വന്ദനം , തുടര്‍ന്ന് നിത്യ അന്നദാനം. പത്തു മണി മുതല്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ടനാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക്…
Read Moreകന്നിയിലെ ആയില്യം : കല്ലേലി കാവില്‍ ആയില്യം പൂജ മഹോത്സവം( 22/09/2022)
konnivartha.com : നാഗപ്രീതി വരുത്തി കുടുംബസുഖവും സർവ്വഐശ്വര്യവും നേടാനുള്ള ഏറ്റവും നല്ല ദിവസം ആണ് നാഗരാജാവിന്‍റെ തിരുന്നാളായ കന്നിമാസത്തിലെ ആയില്യം. ഈ മാസം 22 ന് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍( മൂലസ്ഥാനം ) കന്നിയിലെ ആയില്യം പൂജ മഹോത്സവം നടക്കും . രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം ,6.30 ന് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം 7 മണി മുതല്‍ പ്രകൃതി സംരക്ഷണ പൂജകള്‍ 8.30 ന് പ്രഭാത നമസ്ക്കാരം 9 ന് നിത്യ അന്നദാനം , രാവിലെ പത്തു മണിമുതല്‍ നാഗ തറയില്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട് പന്ത്രണ്ട് മണിയ്ക്ക് ഊട്ട് പൂജ വൈകിട്ട് 6.30 മുതല്‍ ദീപ നമസ്ക്കാരം എന്നീ…
Read Moreകന്നിയിലെ ആയില്യം : കല്ലേലി കാവില്‍ ആയില്യം പൂജാ മഹോല്‍സവം
കോന്നി വാര്‍ത്ത ഡോട്ട് കോം :കന്നിയിലെ ആയില്യവുമായി ബന്ധപ്പെട്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍(മൂലസ്ഥാനം )ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് ആയില്യം പൂജാ മഹോല്‍സവം നടക്കും . നാഗ പൂജ, നാഗ ഊട്ട് ,നാഗ പാട്ട്,കരിക്ക് അഭിഷേകം , മഞ്ഞള്‍ നീരാട്ട് , നൂറും പാലും സമര്‍പ്പണം എന്നിവ നടക്കും.കാവ് മുഖ്യ ഊരാളി ഭാസ്കരൻ, വിനീത് ഊരാളി എന്നിവർ പൂജക്കൾക്ക് കാർമികത്വം വഹിക്കും. നാഗ ദൈവങ്ങളുടെ അനുഗ്രഹത്തിന് വേണ്ടി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ സര്‍പ്പ കാവില്‍ നടക്കുന്ന പൂജയിലേക്ക് പേരുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യാം . ഫോൺ : 9946383143,9946283143
Read More