കണ്ണൂർ മെഡിക്കൽ കോളേജ് നഴ്സുമാരുടെ ഇന്റഗ്രേഷൻ പൂർത്തിയായി

കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 508 നഴ്സുമാരുടെ ഇന്റഗ്രേഷനാണ് പൂർത്തിയായത്. നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷൻ. പരിയാരം മെഡിക്കൽ കോളേജിലെ അധ്യാപക വിഭാഗം ജീവനക്കാരും വിവിധ കേഡറിലുള്ള നഴ്സിംഗ് വിഭാഗം ജീവനക്കാരും ഉൾപ്പെടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി നേരത്തെ ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. മറ്റുള്ള ജീവനക്കാരുടെ ഇന്റഗ്രേഷൻ നടപടികൾ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജ്, പരിയാരം ദന്തൽ കോളേജ്, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, പരിയാരം കോളേജ് ഓഫ് നഴ്സിംഗ്, സഹകരണ ഹൃദയാലയ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസസ് എന്നിവ സർക്കാർ ഏറ്റെടുക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി…

Read More