ഓമല്ലൂര്‍  കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍  ലഹരി വിരുദ്ധ കാമ്പയിന്‍ നടത്തി

  konnivartha.com : ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ബാലസഭ കുട്ടികള്‍ക്കായി നടത്തിയ ലഹരി വിരുദ്ധ കാമ്പയിന്‍ എക്സൈസ് ഓഫീസര്‍ ഹരി കുമാര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.എന്‍ അമ്പിളി അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസ് സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എം. കവിത നയിച്ചു.   കാമ്പയിന്റെ ഭാഗമായി നടന്ന മാരത്തോണ്‍ പഞ്ചായത്ത് അംഗം കെ. അമ്പിളി ഫ്ളാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും സിഗ്നേച്ചര്‍ കാമ്പയിനും നടന്നു. വാര്‍ഡ് മെമ്പര്‍മാരായ അന്നമ്മ, ജില്ലാ കുടുംബശ്രീ മിഷന്‍ ഡിപിഎം അജിത്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എസ്. മാലിനി, സിഡിഎസ് അംഗങ്ങള്‍, ബാലസഭ കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More