konnivartha.com: കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാറിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 29 നകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനിൽ (നാലാം നില), തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 – 2339696.
Read Moreടാഗ്: ഓഫീസ് അറ്റൻഡന്റ്
സോഷ്യൽ വർക്കർ, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്
നിഷ്-ൽ വാക്ക് ഇൻ ഇന്റർവ്യൂ konnivartha.com: തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) സോഷ്യൽ വർക്കർ, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് ആഗസ്റ്റ് 13, 14 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൂടാതെ ഫിനാൻസ് ഏർലി ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ തീയതികൾ, മറ്റു വിശദവിവരങ്ങൾ എന്നിവയ്ക്ക് http://nish.ac.in/others/career സന്ദർശിക്കുക.
Read Moreഓഫീസ് അറ്റൻഡന്റ് ഓൺലൈൻ ഇന്റർവ്യൂ
ഓൺലൈൻ ഇന്റർവ്യൂ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ വേങ്ങര പരിശീലന കേന്ദ്രത്തിലെ നിലവിലുള്ള ഒരു ഒഴിവിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഓൺലൈൻ ഇന്റർവ്യൂ നടത്തും. (യോഗ്യത : എട്ടാം ക്ലാസ് പാസ്). അപേക്ഷകർ നവംബർ ഒന്നിന് രാവിലെ 10 മുതൽ അഞ്ച് വരെ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും [email protected] എന്ന ഇ-മെയിലിൽ അയക്കേണ്ടതാണ്. നിശ്ചിത യോഗ്യതയുള്ളവർക്കായി നാലിന് രാവിലെ 10 മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ ഇന്റർവ്യൂ നടത്തും. ഇതിന്റെ ലിങ്ക് ലഭ്യമാക്കുന്നതിനുവേണ്ടി അപേക്ഷകന്റെ ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ലഭ്യമാക്കേണ്ടതാണ്. വിശദാംശങ്ങൾ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് (www.minoritywelfare.kerala.gov.in). നവംബർ ഒന്നിന് രാവിലെ 10 മുതൽ അഞ്ച് വരെ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
Read Moreകോടതിയിൽ നിയമനം : എൽ.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്
കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താൽക്കാലിക സ്പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ എൽ.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. എൽ.ഡി.ടൈപ്പിസ്റ്റിന് 19,950 രൂപയും ഓഫീസ് അറ്റന്റന്റിന് 17,325 രൂപയുമാണ് പ്രതിമാസ സഞ്ചിത ശമ്പളം. 60 വയസ് പൂർത്തിയാകാൻ പാടില്ല. അപേക്ഷകർക്ക് അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര സർക്കാർ സർവ്വീസിലോ സംസ്ഥാന സർക്കാർ സർവ്വീസിലോ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പേര്, വിലാസം, ഫോൺ നമ്പർ, ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. നിയമനം 179…
Read More