konnivartha.com: അടൂര്‍ ദേശപ്പെരുമ സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന മധ്യ തിരുവിതാം കൂറിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങൾ പങ്കെടുക്കുന്ന ഓൺലൈൻ മാധ്യമ കൂട്ടായ്മ, വിവിധ പുരസ്കാര സമർപ്പണവും പത്തനംതിട്ട ജില്ലയിലെ പ്രമുഖ ചിത്രകാരികളുടെ ചിത്ര പ്രദർശനവും മാർച്ച് 31 ഞായർ 2 മണിക്ക് അടൂർ ഹോട്ടൽ വൈറ്റ് പോർട്ടിക്കോയിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . ചിത്രപ്രദർശനം അടൂർ നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ അധ്യക്ഷത വഹിക്കും.2.30 ന് ഓൺലൈൻ മാധ്യമ കൂട്ടായ്മ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.ശിലാ സന്തോഷ് അധ്യക്ഷത വഹിക്കും. ഓൺലൈൻ മാധ്യമ പ്രവർത്തകരെ പ്രശസ്ത കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ആദരിക്കും. ഡോ. പുനലൂർ സോമരാജൻ , ഹരി പത്തനാപുരം എന്നിവർ മുഖ്യ അതിഥികളാവും.അടൂരിലെ ആദ്യകാല മാധ്യമപ്രവർത്തകൻ ആര്‍ ആര്‍ മോഹൻ സ്മാരക…
Read More