സൗജന്യ ഓണക്കിറ്റ് വിതരണം അത്യപൂര്‍വമായ ക്ഷേമ പദ്ധതി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് konnivartha.com : ഇന്ത്യയില്‍ തന്നെയുള്ള അത്യപൂര്‍വമായ ക്ഷേമ പദ്ധതിയാണ് സൗജന്യ ഓണക്കിറ്റ് വിതരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. ഓണക്കിറ്റ് വിതരണം ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കോവിഡ് കാലഘട്ടത്തില്‍ കിറ്റ് ജനങ്ങള്‍ക്ക് നല്കിയ ആശ്വാസം ചെറുതല്ല. വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് ഉപയുക്തമായ 14 വിഭവങ്ങളാണ് കിറ്റിലുള്ളത്. ഏറ്റവും താഴേ തട്ടിലുള്ളവര്‍ക്കാണ് ആദ്യം കിറ്റ് വിതരണം ചെയ്യുക. റേഷന്‍ കടയിലെ ജീവനക്കാരും സജീവമായി ഇടപെട്ട് കിറ്റു വിതരണം വിജയിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എ എ വൈ കാര്‍ഡ് ഉടമ സബീനയ്ക്ക് കിറ്റ് നല്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ…
Read More