ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ 35 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി വോട്ടർപട്ടിക പുതുക്കുന്നു, കരട് പട്ടിക നാളെ (ഒക്ടോബർ 20) പ്രസിദ്ധീകരിക്കും konnivartha.com: പാലക്കാട് ജില്ലാ പഞ്ചായത്തിലെ വാണിയംകുളം വാർഡും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും ഉൾപ്പെടെ 35 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കുന്നു. കരട് വോട്ടർ പട്ടിക ഒക്ടോബർ 20 നും അന്തിമപട്ടിക നവംബർ 14 നും പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. പട്ടികയിൽ പേര് ചേർക്കുന്നതിന് നാളെ (20.10.2023) മുതൽ നവംബർ 4 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കുന്നതിന് അർഹതയുള്ളത്. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ…
Read More